April 27, 2024

കൽപ്പറ്റയിൽ ജൈവ കർഷിക വിപണി ആരംഭിച്ചു.

0
Fpo Outlet Kpt

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വയനാട് അഗ്രിമാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്‍റെ നേതൃത്വത്തില്‍ കേരള ഓര്‍ഗാനിക് ഇക്കോഷോപ്പ് ആരംഭിച്ചു. കര്‍ഷക വികസന കര്‍ഷകക്ഷേമവകുപ്പാണ് ഈ സംരംഭത്തിന് സഹായം നല്‍കുന്നത്. പൂര്‍ണ്ണമായും ജൈവരീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലക്ക്   ലഭ്യമാക്കുകയെന്നതാണ് പ്രസ്തുത സംരംഭത്തിന്‍റെ ലക്ഷ്യം. കര്‍പ്പറ്റ സഹകരണ ബാങ്കിനു സമീപം   സൂര്യകോപ്ലക്സിലാണ് ഇക്കോഷോപ്പ് പ്രവര്‍ത്തിക്കുന്നത്. മേല്‍ ഷോപ്പിന്‍റെ ഔദ്യോഗികമായ ഉല്‍ഘാടനം 16-06-2017-ന് രാവിലെ 10 മണിക്ക് ബഹു: എം. എല്‍. എ. ശ്രീ. സി. കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാന്‍  കെ. വി. ദിവാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് ഡി. ഡി. എം. വി. പി. ജിഷ, സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, . ഗിരിജന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. ഈ സംരംഭത്തില്‍ ഭാഗമാവാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ 9447933087 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *