September 4, 2026

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: എ.ഐ.യു. ഡബ്ല്യം.സി.

0
IMG-20180711-WA0244
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്ര     മോദിയുടെ കോർപ്പറേറ്റ് പ്രീണന  നയങ്ങൾക്കെതിരെ അസംഘടിത മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും – AIUWC
ആൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റിയുടെ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (AlUWC) മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷനും നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത സുനിൽ ആലിക്കലിന് സ്വീകരണവും നൽകി…മോദിയുടെ കോർപ്പറേറ്റ് പ്രീണന  നയങ്ങൾക്കെതിരെ അസംഘടിത മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കൺവെൻഷനിൽ പ്രഖ്യാപ്പിച്ചു… കൺവെൻഷൻ എ.ഐ.സി.സി.മെമ്പർ പി.കെ ജയലക്ഷ്മി ഉദ്ഘാടനം  ചെയ്തു.ജില്ലാ പ്രസിഡണ്ട് ഒ.വി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.
മെമ്പർ എം.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.എം.കെ.വർഗീസ്, എം.ജി.ബിജു, പി.വി. ജോർജ്, ചിന്നമ്മ ജോസ്, എക്കണ്ടി മൊയ്തൂട്ടി, വി.വി.നാരായണവാര്യർ,പി.ടി.മുത്തലിബ്, അസീസ് വാളാട്, ഗോപി പടിഞ്ഞാറത്തറ, മുസ്തഫ എറമ്പയിൽ, അൻഷാദ് മാട്ടുമ്മൽ, സാബു പൊന്നിയിൽ, കെ.ജി.രാമകൃഷ്ണൻ, എം.ജി.ബാബു, ടി.കെ.ഗോപി, മാർഗരറ്റ് തോമസ്, റഷീദ് നീലാംബരി, അഷ്ക്കറലി, ഹംസ പഞ്ചാരക്കൊല്ലി, സലീം,മഷ്ഹൂദ്, ഷാജി വെള്ളമുണ്ട, പി.എസ്.മുരുകേശൻ,ഫൈസൽ ആലമ്പാടി, സലീം പിലാക്കാവ്, എം.ആർ.സുരേന്ദ്രൻ, പി.സി.രാജു ,തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *