May 19, 2024

പൊട്ടിയ കമ്പി കെട്ടാൻ 36 മണിക്കൂർ: അനാസ്ഥയിൽ ചരിത്രം രചിച്ചു കല്പറ്റ കെ സ് ഇ ബി

0
മഴക്കാലം ശക്തമായതോടെ പിണങ്ങോട് പുഴക്കലുകാർക് കഷ്ടകാലമാണ്. വെള്ളം കയറിയാൽ മുങ്ങാൻ പാകത്തിൽ ട്രാൻസ്ഫോർമറും ഫ്യൂസും സ്ഥാപിച്ച കെ സ് ഇ ബി ദിവസങ്ങളോളം ഇത് ഓഫാക്കി ഇടാറാണ് പതിവ്. ഇതാണവണയും ഇത്തവർത്തിക്കുകയും ഫ്യൂസ് ഊരുകയും ചെയ്തു വെള്ളമിറങ്ങാൻ വൈകിയതോടെ ജനങ്ങൾ സംഘടിച്ചു ജനകീയ പരാതി തയാറാക്കി കൽപറ്റയിൽ അസിസ്റ്റന്റ് എൻജിനീയറെ കാണാൻ ചെന്നു .എന്നാൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചേമ്പറിൽ ജില്ലയുടെ അവലോകന യോഗം നടക്കുകയാണെന്നും ജില്ലയിലെ വൈദ്യുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം അവിടെ കാണുമെന്നും മറുപടി ലഭിച്ചു. 
ഉടനെ കല്പറ്റ മലബാർ ഗോൾഡിന് സമീപം പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ എത്തിയ പൊതുജനം ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിലേക്കു കയറി ചെല്ലുകയും കല്പറ്റ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ അടക്കമുള്ളവരുടെ കെടുകാര്യസ്ഥതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനു ശേഷം ഇന്നലെ പുഴക്കലിന് സമീപം സ്വകാര്യ തോട്ടത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് ലൈൻ പൊട്ടുകയും വിവരം kseb യിൽ അറിയിക്കുകയും ചെയ്തു. പരാതി കൊടുത്തതിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പിൽ തങ്ങളെ മോശക്കാരാക്കുകയും ചെയ്തതിന്റെ  പ്രതികാരം അസിസ്റ്റന്റ് എൻജിനീയറും ജീവനക്കാരും തീർത്തത് ഈ പൊട്ടിയ ലൈൻ 36 മണിക്കൂറിനു ശേഷം ചൊവ്വാഴ്ച വൈകിട്ടു 6 മണിയോടെ മാത്രം പുനഃസ്ഥാപിച്ചാണ്. സ്ഥിരമായി വിളിക്കുന്ന പൊതു പ്രവർത്തകരുടെ ഫോൺ നമ്പർ അസിസ്റ്റന്റ് എൻജിനീയർ കാൾ ബിസി ആക്കി വെക്കുന്നു എന്ന പരാതിയും വ്യാപകമാണ് പിണങ്ങോട് പീസ് വില്ലേജും എടത്തരക്കടവ് ശുദ്ധ ജലവിതരണ പദ്ധതിയുമടക്കം പരാതി ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്  ഇത്തരത്തിൽ വെല്ലുവിളിയുമായാണ് വൈദ്യുതി വിഭാഗം മുന്നോട്ടു പോകുന്നത് എങ്കിൽ ആക്ഷൻ കമ്മിറ്റി രൂപികരിച്ചു സ്റ്റേറ്റ് ഹൈവേ ഉൾപ്പെടെ ഉപരോധിക്കകനാണ് നാട്ടുകാരുടെ തീരുമാനം .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *