എസ്.എസ്.എഫ്. സാഹിത്യോത്സവിന് പ്രൗഢ ഗംഭീര തുടക്കം
പനമരം: ഇരുപത്തി അഞ്ചാമത് തരുവണ ഡിവിഷൻ സാഹിത്യോത്സവിന് പനമരം ബദറുൽ ഹുദ ക്യാമ്പസിൽ പ്രൗഢ ഗംഭീര തുടക്കം.അഞ്ചു സെക്ടറുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് പ്രതിഭകൾ 110 ഇനങ്ങളിൽ ആറ് വേദികളിൽ മാറ്റുരക്കും.
യുവകവിയും സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യവുമായ ജിത്തു തമ്പുരാൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. എസ്.എസ്.എഫി ന്റെ മതമൂല്യങ്ങളും ഭൗതികസൗകര്യങ്ങളും സമന്വയിപ്പിച്ച സമഗ്ര ഇസ്ലാമിക വിദ്യാഭ്യാസ ഘടന തുല്യതയില്ലാത്തതാണെന്ന് ജിത്തു തമ്പുരാൻ അഭിപ്രായപ്പെട്ടു.
ഡിവിഷൻ പ്രസിഡന്റ് സുഹൈൽ സഖാഫി വാരാമ്പറ്റ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ശമീർ ബാഖവി, ജില്ലാ പ്രസിഡൻറ് ശമീർ ബാഖവി,സെക്രട്ടറി ഫള്ലുൽ ആബിദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഡിവിഷൻ ജെ. സെക്രട്ടറി ജാഷിർ ആറുവാൾ സ്വാഗതവും സെക്രട്ടറി സിദ്ധീഖ് അഞ്ചാംമൈൽ നന്ദിയും പറഞ്ഞു.
സികെ ഉവൈസ് മദീനത്തുന്നൂർ: ഇർഷാദ് ഇർഫാനി ഉവൈസ് നൂറാനി കുപ്പാടിതറ
ഫസൽ മാസ്റ്റർ കൊടുവള്ളി
ഇസ്മായിൽ സഖാഫി
…തുടങ്ങിയവർ സംബന്ധിച്ചു





Leave a Reply