ഗ്രീൻ പ്രോട്ടോ കോൾ നടപ്പാക്കി ഒരു വിവാഹം: നാടിന് പുത്തൻ മാതൃക.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്, പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നൂറ് ശതമാനം ഒഴിവാക്കും വിധം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും പ്രകൃതിയോടിണങ്ങി ഹരിതമയമാർന്ന രീതിയിൽ മകന്റെ കല്യാണം നടത്തി മാതൃക കാണിച്ചു തന്നിരിക്കുകയാണ് ഗവ. ഉദ്യോഗസ്ഥനായ പള്ളിയാൽ ഇബ്യാഹിം. മാനന്തവാടി പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതല കൂടിയുള്ള ഇദ്ധേഹത്തിന്റെ മകൻ റാഫിയുടെ കല്യാണ വേളയിലാണ് കഴിയുന്നത്ര ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പ്രവർത്തന തലത്തിലൂടെ തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥത തെളിയച്ചത്. പ്ലാസ്റ്റിക്ക് പ്ലേറ്റുകൾക്ക് പകരം കവുങ്ങിൻ പാള കൊണ്ടുള്ള പ്ലേറ്റ്, സ്റ്റീൻ – കുപ്പി ഗ്ലാസ്സുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പുതുശ്ശേരിക്കടവ് .യങ്ങ് ഫെറ്റേഴ്സ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ രക്ഷാധികാരി കൂടിയായ ഇബ്രാഹിമിന്റെ ഈ ഉദ്യമത്തെ ക്ലബ്ബ് ഭാരവാഹികൾ അഭിനന്ദിച്ചു.





Leave a Reply