April 28, 2026

നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ ഫോൺകെണി കേസിൽ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
യുവ വ്യാപാരിയെ തട്ടികൊണ്ടു പോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കൽപ്പറ്റ:
യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം  രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ മൂന്ന്  പ്രതികളെയും  മുന്ന് കാറും പോലീസ്  കസ്റ്റഡിയിലെടുത്തു. .  തൊട്ടിൽപാലം
കുണ്ടുതോട് കിണറുള്ള പറമ്പത്ത്
അജ്മൽ ടി (33), കുറ്റ്യാടി വളയം
നെല്ലിക്കണ്ടി പീടിക ഇടത്തിപറമ്പിൽ
 ഫാസിൽ കെ.കെ (26) കുറ്റ്യാടി അടുക്കത്ത് 
കക്കോട്ട് ചാലിൽ അമ്പലക്കണ്ടി
സൂഹൈൽ(29) എന്നിവരെയും കേസിലുൾപ്പെട്ട കെ.എൽ 18 എൻ, കെ.എൽ 18 ഡി 4849, കെ.എൽ 58 എൻ387 എന്നീ  കാറുകളും  ആണ് മാനന്തവാടി പോലിസ് ഇൻസ്പക്ടർ പി.കെ മണിയുടെ നേതൃത്വത്തിൽ പിടികൂടിയത് . മാനന്തവാടിയിൽ നിന്നും ഒരു സ്ത്രീയുടെ സഹായത്തോടെ കാസർഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി കർണാടകത്തിലെ പൊന്നമ്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് ദേഹോപദ്രവം ഏൽപിച്ച് പണം കവർച്ച ചെയ്യുകയും തുടർന്ന് മോചനദ്രവ്യമായി 15 ലക്ഷം രുപ പ്രതികൾ ആവശ്യപ്പെടുകയും ചെയ്തു  വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ാം തിയ്യതി പ്രതികൾക്ക് കണ്ണൂരിൽ നിന്നും കൈമാറി  വ്യാപാരിയെ മോചിപ്പിക്കുകയും ചെയ്തു .പിടികൂടിയ പ്രതികളിൽ അജ്മൽ വെള്ളമുണ്ട പോലീസ്  സ്റ്റേഷനിൽ വധശ്രമകേസിലും, ഫാസിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ബലാത്സoഗ കേസിലും മാനന്തവാടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും ഉൾപ്പെട്ട പ്രതികളാണ്
സീനിയർ സിവിൽപോലീസ് ഓഫീസർ മനോജ് സിവിൽ പോലീസ് ഓഫീസർമാരായ സുഷാജ് ബിജു ടി.കെ.എന്നിവരടങ്ങുന്ന സംഘമാണ്   പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *