കാലവർഷ കെടുതി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
കാലവർഷ കെടുതി മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകളും കമ്പിളി വസ്ത്രങ്ങളും സൊസൈറ്റി വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുറുമണി, കോട്ടത്തറ, ആറാട്ടുതറ, കമ്മന, വെള്ളമുണ്ട, വാരാമ്പറ്റ, കരിങ്ങാരി, തൃകൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. റെവന്യു വകുപ്പിന്റെ സഹകരണത്തോടെയാണ് ഏറ്റവും അർഹരായവരെ കണ്ടെത്തി സഹായം നൽകിയത്. മാനന്തവാടി തഹസിൽദാർ എൻ. ഐ. സാജു, , ഡെപ്യൂട്ടി തഹസിൽദാർ പി.പി. സ്റ്റാൻലി, വില്ലേജ് ഓഫീസർമാരായ രാഗേഷ്, ജയരാജ്, ജോസഫ്, സജീവ് എന്നീ റെവന്യൂ ഉദ്യോഗസ്‌ഥർ പൂർണമായും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഈ ഉദ്യമത്തോട് സഹകരിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ. പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ് പാലത്തടത്തിൽ, കുറുമണി വികാരി .ഫാ. സെബാസ്റ്യൻ പുത്തേൻ, കോട്ടത്തറ വികാരി ഫാ.സെബാസ്റ്യൻ എലവനാപ്പാറ, തൃകൈപ്പറ്റ വികാരി .ഫാ.ജിജോ വാത്തെലിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ., പ്രദീപ് കുമാർ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply