August 14, 2026

മലയോര ഹൈവേ:മാനന്തവാടിയില്‍ വ്യാപരികളുടെ യോഗം വിളിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് നഗരസഭയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഹൈവേ കടന്നു പോകുന്ന എരുമത്തെരുവ്-ഗാന്ധിപാര്‍ക്ക്-ഗ്രെയ്‌സ് ജങ്ഷന്‍-നോബിള്‍ ജ്വല്ലറിവരെയുള്ള സ്ഥലത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിനാണ് യോഗം ചേരുക. ഇവിടെ പലയിടങ്ങളിലും നിലവില്‍ റോഡിന് 12 മീറ്റര്‍ വീതിയില്ല. വ്യാപാരസ്ഥാപനങ്ങളുടെ വശങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വികസന പദ്ധതിയുമായി വ്യാപാരികള്‍ സഹകരിക്കുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാനും വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ടി സുരേന്ദ്രനും എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *