September 9, 2026

എന്‍.ജി.ഒ .യൂണിയന്‍ ഡി.എം.ഒ ഓഫീസ് ധര്‍ണ നടത്തി

0
m24-1-ngo
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ വകുപ്പില്‍ ജോലി ഭാരത്തിനനുസരിച്ച് മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ആര്‍ദ്രം പദ്ധതിക്ക് കീഴില്‍ ഫീല്‍ഡ്, പാരാമെഡിക്കല്‍, നേഴ്‌സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റഡന്റ് വിഭാഗം തസ്തികള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎംഒ ഓഫീസ് ധര്‍ണ നടത്തി. യൂണിയന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ധര്‍ണ.
യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി കെ അബ്ദുള്‍ ഗഫൂര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പി മധുസൂദനന്‍, മാനന്തവാടി ഏരിയാ സെക്രട്ടറി വി ജെ ജോയി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *