May 14, 2024

ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം ഞായറാഴ്ചയും പ്രവര്‍ത്തിക്കും

0
കൽപ്പറ്റ കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കും. ജില്ലയിലെ എല്ലാ സെക്ഷനുകളിലെയും വാട്ടര്‍ അതോറിറ്റി വെള്ളക്കരം, ഇലക്ട്രിസിറ്റി ബില്ലുകള്‍, ബി.എസ്.എന്‍.എല്‍. ലാന്റ്‌ഫോണ്‍/മൊബൈല്‍ഫോണ്‍ ബില്ലുകള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ബില്ലുകള്‍, കാലിക്കറ്റ്-കേരള യൂണിവേഴ്‌സിറ്റി ഫീസുകള്‍ എന്നിവ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും  ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ സ്വീകരിക്കും.  റെയില്‍വെയുടെ കൗണ്ടര്‍ ഞായറാഴ്ച ഒഴികെയുള്ള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കും.  യാതൊരു സര്‍വീസ് ചാര്‍ജുകളും ഈടാക്കാതെയുള്ള ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിന്റെ സേവനം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രൊജക്ട് മാനേജര്‍ അഭ്യര്‍ത്ഥിച്ചു.  ഫോണ്‍ 04936 202580.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *