August 16, 2026

ഔവ്വര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍:ശില്പശാല സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതാശിശു വികസന വകുപ്പിന്റെ ജില്ലാശിശു സംരക്ഷണ യൂണിറ്റുകള്‍ നടപ്പിലാക്കുന്ന  ഔവ്വര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ കോര്‍ ടീം അംഗങ്ങള്‍ക്കായി അര്‍ദ്ധദിന ശില്പശാല സംഘടിപ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.സി പദ്ധതിയുടെ കഴിഞ്ഞ അദ്ധ്യയന വര്‍ഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും തുടര്‍ന്ന് നടത്താനുദ്ദേശിക്കുന്ന മെന്ററിംഗ്, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍, ഒ.ആര്‍.സി നോഡല്‍ ടീച്ചര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, പി.ടി.എ പ്രതിനിധി, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രതിനിധികളായ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രഭാകരന്‍ കെ, വി.എച്ച്.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ അനൂപ്, എച്ച്.എസ്.ഇ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ അസീസ്, ഒ.ആര്‍.സി സൈക്കോളജിസ്റ്റ് കുമാരി ഹരിതപോള്‍, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *