August 17, 2026

ലോറി സമരത്തിനിടയിലും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മോട്ടോര്‍ വാഹന വകുപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ലോറി സമരംമൂലം ജില്ലയില്‍ പച്ചക്കറികള്‍ക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്നതിനിടയിലും ഇടത്തരം ചരക്കുവാഹനങ്ങളോടു വീട്ടുവീഴ്ച കാട്ടാതെ മോട്ടോര്‍ വാഹന വകുപ്പ്. കര്‍ണാടകയിലെ  മൈസൂരു, ഗുണ്ടല്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു പച്ചക്കറികളുമായി ജില്ലയിലേക്കു വരുന്ന പിക്കപ്പ് വാനുകള്‍ തകരപ്പാടി ചെക്‌പോസ്റ്റില്‍ തടഞ്ഞുനിര്‍ത്തി അമിത ഭാരത്തിന്റെ പേരില്‍ വന്‍തുക പിഴ ചുമത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. 
       ലോറി സമരം തുടരുന്ന സാഹചര്യത്തില്‍ ഇടത്തരം ഗുഡ്‌സ് വാഹനങ്ങള്‍ ചരക്കുമായി ജില്ലയിലെത്തുന്നത് വിപണികളില്‍ പച്ചക്കറികളുടേതക്കം വില കുതിച്ചുകയറുന്നതിനു തടയിടുമെന്നതു ഗൗനിക്കാതെയാണ് ഉദ്യോഗസ്ഥര്‍ നിയമം നടപ്പിലാക്കുന്നത്. പിക്കപ്പ് വാനില്‍ 1700 കിലോ ചരക്കുകയറ്റുന്നതിനാണ് അനുമതി. വാഹനത്തില്‍ ഒന്നോ രണ്ടോ ക്വിന്റല്‍ ചരക്ക്  കൂടുതല്‍ ഉണ്ടെങ്കില്‍  ഓവര്‍ ലോഡിനു 3000 രൂപ വരെ പിഴ ചുമത്തുകയാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *