ബാങ്ക് കോച്ചിംഗിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി ഐ.സി.എസ്. സിവിൽ സർവീസ് അക്കാദമി
കൽപ്പറ്റ: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്.ബി.ഐ. പ്രിലിമനറി റാങ്ക് ലിസ്റ്റിൽ നൂറ് ശതമാനം വിജയവുമായി കൽപറ്റ ഐ.സി.എസ്. സിവിൽ സർവ്വീസ് അക്കാദമി. 2018 ലെ എസ്.ബി.ഐ. ക്ലാർക്ക് തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് ഇവിടെ പരിശീലനം നേടിയ എട്ട് പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടുവെന്ന് മാസ്റ്റർ ട്രെയ്നർ ബിജു തങ്കപ്പൻ പറഞ്ഞു.
19 ബാങ്കുകളിലേക്കായി ഇന്ത്യൻ ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ കമ്മീഷൻ (ഐ. ബി.പി.എസ്.) നടത്തിയ പരീക്ഷകളിലും കഴിഞ്ഞ വർഷങ്ങളിൽ ഐ.സി.എസിലെ ഉദ്യോഗാർത്ഥികൾ മികച്ച വിജയം നേടിയിരുന്നു. 2013 -ൽ നൂറ് ശതമാനമായിരുന്നു വിജയം. 2014-ൽ ഈ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും ഇവിടുത്തെ ഉദ്യോഗാർത്ഥിക്കായിരുന്നു. 2016 ൽ ഈ പരീക്ഷയിൽ 99 ശതമാനവും ഉദ്യോഗാർത്ഥികൾ നേടി.
ഐ.സി.എസ്. സിവിൽ സർവീസ് അക്കാദമി മേധാവിയും മുഖ്യപരിശീലകനുമായ ബിജു തങ്കപ്പൻ പഠനം എളുപ്പമാക്കാനായി ശാസ്ത്രീയമായ രീതിയിൽ ആവിഷ്കരിച്ച വണ്ടർ ലേൺ പാഠ്യ പദ്ധതിയും കാൽകുലേറ്ററിനെക്കാൾ വേഗത്തിൽ കണക്ക് കൂട്ടാൻ കഴിയുന്ന നൈയൻ മാജിക്സ് സമ്പ്രദായവും കൺസപ്റ്റ് ആഡിംഗ് സമ്പ്രദായവും ആണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം എളുപ്പമാക്കിയത്. കൂടാതെ മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കുവാനുമായി ആവിഷ്കരിച്ച ബിജൂസ് മ്യൂസിക് തെറാപ്പി ലോകമെമ്പാടുമുള്ള ധാരാളം ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായിട്ടുണ്ട്.
പുസ് ടു പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥി കൾക്ക് 98 ശതമാനം ( 2018) 99% നേടി ജില്ലയിൽ ഒന്നാം സ്ഥാനം 2014ലും 2O13നും 2018 കാലഘട്ടത്തിൽ എം.ബി.ബി.എസ്. പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കും അഗ്രികൾച്ചർ പ്രവേശന പരീക്ഷയിൽ എഴാം റാങ്കും എഞ്ചിനീയറിംഗിൽ 411-ാം റാങ്കും ഐ.സി.എസിലെ ഉദ്യോഗാർത്ഥികൾക്കാണ് ലഭിച്ചത്.
ഈ വർഷം ഡിസംബറിൽ ഐ.ബി.പി.എസ്. 19 ബാങ്കുകൾക്കായി നടത്തുന്ന റിക്രൂട്ട് മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാനിരിക്കുന്നവർക്കുമായി ഈ മാസം 28-ന് ഏകദിന സൗജന്യ പരിശീലനം നടത്തുമെന്നും ഇവർ പറഞ്ഞു. അപേക്ഷിക്കേണ്ട വിധം ,പരീക്ഷാ പരിശീലനത്തിനുള്ള എളുപ്പ വഴി, തീവ്രപരിശീലന മാർഗ്ഗങ്ങൾ എന്നിവ ഉദ്യോഗാർത്ഥികൾക്ക് പരിചയപ്പെടുത്തും. രജിസ്ട്രേഷന് 9846183735 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .





Leave a Reply