ദുരിതക്കയത്തിൽ കർഷകനെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം
കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ കർഷകരെ സഹായിക്കാൻ കേന്ദ്ര- കേരള സർക്കാരുകൾ പദ്ധതി തയ്യാറാക്കി രംഗത്ത് വരണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എക്കാലത്തെയും വലിയ ദുരിതത്തിലാണ് ഇപ്പോൾ കർഷകർ ഉള്ളത്. വിള നശിച്ചും വില ഇല്ലാതെയും ബുദ്ധിമുട്ടുന്ന കർഷകർക്കെതിരെ ജപ്തി നടപടികളുമായാണ് ധനകാര്യ സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്നത്. കർഷകർക്കെതിരെയുള്ള എല്ലാത്തരം നടപടികളും നിർത്തിവെക്കണം. അടിയന്തരമായി ധനസഹായം അനുവദിക്കണം. കടാശ്വാസം പ്രഖ്യാപിക്കണം. നഷ്ടപരിഹാര തുക വിതരണം വേഗത്തിലാക്കണം, കൃഷി നശിച്ച എല്ലാ കർഷകർക്കും പത്ത് കിലോ അരിയും ഓണകിറ്റും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അടിയന്തര നടപടിയുണ്ടായില്ലങ്കിൽ പ്രത്യക്ഷ സമരപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ പറഞ്ഞു.
സ്വതന്ത്ര കർഷക സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭത്തിന് എഫ്. ആർ. എഫ്. നേതൃത്വം നൽകും. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ, സംസ്ഥാന ട്രഷറർ ടി.ഇബ്രായി. ,സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എൻ. മുകുന്ദൻ, സംസ്ഥാന സമിതി അംഗം ഒ.ആർ. വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply