August 14, 2026

സ്വാതന്ത്ര്യ സമര സേനാനിയായ കെ.ഇ.മാമ്മൻ മാപ്പിളയുടെ ഓർമ്മദിനം കളക്ടറേറ്റിൽ വെച്ച് ആചരിച്ചു

0
06A
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആശ്രയ അനാഥരില്ലാത്ത ഭാരതം വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായ കെ..മാമ്മൻ മാപ്പിളയുടെ ഓർമ്മദിനം സമുചിതമായി കളക്ടറേറ്റിൽ വെച്ച് ആചരിച്ചു. മാമ്മൻമാപ്പിളയുടെ സ്മരണാർത്ഥം പ്ലാവിൻ തൈ നട്ടു കൊണ്ട് ജില്ലാ കളക്ടർ എസ്.അജയകുമാർ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു.അനാഥരില്ലാത്ത ഭാരതം വയനാട് ജില്ലാ സെക്രട്ടറി സന്തോഷ് ആചാരി സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് കെ.സജിത്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർമാർഗരറ്റ് തോമസ് പ്രൊജക്ട് വിശദീകരണം നടത്തി. രമ ഹരിഹരൻ, എം. തുളസി, ജോയി നടവയൽ, മനോജ് നടവയൽ, റി സാനത്ത് സലീം, കെ.രാജു എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *