October 31, 2026

കുമ്പസാരത്തിനെതിരെയുള്ള പ്രചരണം ക്രൈസ്തവതയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് കത്തോലിക്ക കോൺഗ്രസ്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കുമ്പസാരത്തെക്കുറിച്ച് വനിതാ കമ്മീഷന്റെ പരാമർശംഅതീവ ഗൗരവതരമായ കാര്യമാണിത് . ക്രൈ സ്തവ വിശ്വാസ ജീവിതത്തിന്റെ മുഖ്യ മൂല്യങ്ങളിൽ ഒന്നായ കുമ്പസാരത്തിനെതിരെ, ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തി നടത്തുന്ന പ്രചരണങ്ങൾ ക്രൈസ്തവതയെത്തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കം ആണ്. 
ഇതിനെതിരെ ശക്തമായ പ്രതികരണം ആവശ്യമാണു്. 
പ്രഷുപ്തതയിൽ നിന്നും മനസ്സിനെ സ്വച്ഛന്ദതയിലേയ്ക്കും വിശുദ്ധിയിലേയ്ക്കും ദൈവത്തിലേയ്ക്കും നയിക്കുന്ന ഈ കൂദാശയെ മലീമസപ്പെടുത്തുവാനും തകർക്കാനും ഉള്ള നീക്കത്തിനു പിന്നിലെ രാഷ്ട്രീയ  ദീർഘവീക്ഷണവും നാം തിരിച്ചറിയണം. 
സഭ, റീത്ത് , മറ്റു് പരിഗണനകൾ മാറ്റി വച്ച് വിവിധ വിശ്വാസ സമൂഹങ്ങളിലെ ഏറ്റവും താഴെത്തട്ടു മുതലുള്ള എല്ലാ സംഘടനകളും സഭാ 'സമുദായ നേതൃത്വങ്ങളും വികേന്ദ്രീകൃതമായും, തുടർന്ന് കേന്ദ്രീകരിച്ചും ശക്തമായി പ്രതികരിക്കേണ്ടതുണ്ട് എന്ന് നാം ഓർമ്മിക്കണം. 
കുമ്പസ്സാരം എന്ന കൂദാശയിൽ വിശ്വസിക്കുന്ന വിവിധ ക്രൈസ്തവ ധാരകൾ ഏകീകരിച്ച് ഒന്നിച്ചു നീങ്ങേണ്ട സമയമാണിത്. 
ഏകീകരണം സാദ്ധ്യമാക്കുന്ന പൊതു ധാര രൂപപ്പെടുത്തുവാൻ  
 കത്തോലിക്ക കോൺഗ്രസ്സ് മുന്നിട്ടിറങ്ങുമെന്ന്   മാനന്തവാടി  രൂപത ജനറൽ സെക്രട്ടറി  വർക്കി നിരപ്പേൽ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *