September 4, 2026

മെഡിക്കൽ ബോർഡ് സിറ്റിംഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ജൂലൈ 29ന് രാവിലെ 9
മുതൽ വൈകീട്ട് നാല് വരെ കൽപ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിൽ പ്രത്യേക മെഡിക്കൽ
ബോർഡ് സിറ്റിംഗ് നടത്തുന്നു. ഇത് വരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാത്ത കൽപ്പറ്റ
നിയോജകമണ്ഡലത്തിലെ കിടപ്പ് രോഗികൾക്കും മാനസിക ശാരീരിക വെല്ലുവിളികൾ
നേരിടുന്നവർക്കും വേിയാണ് സിറ്റിംഗ്. കൽപ്പറ്റ നഗരസഭയിലും
നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും രജിസ്‌ട്രേഷൻ നടത്തിയവർക്ക്
സിറ്റിങ്ങിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ 11 വരെ കൽപ്പറ്റ നഗരസഭ,
വെങ്ങപ്പള്ളി,കോട്ടത്തറ പഞ്ചായത്ത് . രാവിലെ 11 മുതൽ 1 വരെ മുട്ടിൽ ,മേപ്പാടി,മൂപ്പെനാട്
പഞ്ചായത്ത് . ഉച്ചക്ക് 2 മുതൽ 3 വരെ വൈത്തിരി, പൊഴുതന, കണിയാമ്പറ്റ പഞ്ചായത്ത്. 3
മുതൽ 4 വരെ തരിയോട് , പടിഞ്ഞാറത്തറ പഞ്ചായത്ത്. സംസ്ഥാന വികലാംഗ
കോർപ്പറേഷൻ, ദേശീയ തൊഴിൽ കേന്ദ്രത്തിലെ ജീവനക്കാരും ക്യാമ്പിൽ പങ്കെടുക്കും.
പട്ടികജാതി, ജനറൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് ആവശ്യമായ
ഉപകരണങ്ങൾക്കുളള അപേക്ഷയും ക്യാമ്പിൽ സ്വീകരിക്കും. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്,
ര് പാസ്‌പോർട്ട് സൈസ് ഫോട്ടോ, അസ്സൽ റേഷൻ കാർഡ്, റേഷൻ കാർഡിന്റെ 1,2
പേജുകളുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *