September 10, 2026

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടിനെതിരെ സ്വതന്ത്ര അംഗത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസ്.

0
IMG-20180728-WA0085
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ടിനെതിരെ സ്വതന്ത്ര അംഗം എം.പി. നൗഷാദ്  അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. പ്രസിഡണ്ട് സജീഷിനെതിരെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നൗഷാദ് നോട്ടീസ് നൽകിയത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച നൗഷാദിന്‍റെ പിന്തുണയോടെയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എല്‍ ഡി എഫ് ഭരിക്കുന്നത്. പതിനാറംഗ  ഭരണ സമിതിയിൽ നൗഷാദിന്റെ പിന്തുണയോടെ എൽ.ഡി..എഫിന് എട്ടും യു..ഡി.എഫിന് ഏഴും ബി.ജെ.പി.ക്ക് ഒരു സീറ്റുമാണുള്ളത്.  രണ്ടര വർഷക്കാലത്തെ പ്രസിഡന്‍റ് സ്ഥാനം   നൗഷാദിന്റെ പിന്തുണക്ക് വാഗ്ദാനം ചെയ്തിരുന്നതായി പറയപ്പെടുന്നുണ്ട്. കഴിഞ്ഞയാഴച  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൗഷാദ് രാജിവെച്ചിരുന്നു. എന്നാൽ  സി.പി.എം. ആവശ്യപ്പെട്ടതു പ്രകാരമാണ് രാജിയെന്നായിരുന്നു നൗഷാദ് അന്ന് പ്രതികരിച്ചത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *