May 6, 2024

ബി.ജെ.പി. സര്‍ക്കാരുകളുടെ ഗൂഡശ്രമത്തെ ചെറുക്കണം: ‘ ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട്

0
Mother Teresa Mini Biography

 മിഷനറീസ് ഓഫ് ചാരിറ്റിയെ ഒറ്റപ്പെടുത്തി തകര്‍ക്കാനുള്ള ബി.ജെ.പി. സര്‍ക്കാരുകളുടെ ഗൂഡശ്രമത്തെ ചെറുക്കണം. ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട്.

 

മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുവാനും, അവഹേളിക്കുവാനുമുള്ള കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നീക്കം ലോക സഭ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് മതപരമായ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഗൂഡ ശ്രമമാണെന്ന് ജനാധിപത്യ കേരളാ യൂത്ത്ഫ്രെണ്ട് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍  കുറ്റപ്പെടുത്തി . ലോകം മുഴുവന്‍ ബഹുമാനിക്കുന്ന മദറിന്‍റെ മിഷനറീസ് ഓഫ് ചാരിറ്റിസിനെ അപമാനിക്കുന്ന വിധത്തില്‍ കേന്ദ്രത്തിലെയും, ജാര്‍ഖണ്ഡിലെയും ബി.ജെ.പി. സർക്കാരുകൾ നടത്തുന്ന ഹീന ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്. കുട്ടിക്കടത്ത് തടയുകയും, കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുകയുമാണ് ലക്ഷ്യമെങ്കില്‍ രാജ്യത്തെ എല്ലാ ശിശുപരിപാലന സെന്‍ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരേ കണ്ണില്‍ കേന്ദ്രം കാണണം. രാജ്യത്ത് ന്യൂനപക്ഷ സമൂഹത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ തുടര്‍ച്ചയായിട്ട് മാത്രമേ ഇതിനെ കാണാനാവൂ എന്ന് യൂത്ത്ഫ്രെണ്ട് ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടുജില്ലാ പ്രസിഡന്‍റ് ജിനീഷ് എളംബാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എബി പൂക്കൊമ്പില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്  ജില്ലാ പ്രസിഡണ്ട്‌ കെ.എ ആന്‍റണി മുഖ്യ പ്രഭാഷണം നടത്തി.

 

അടുത്ത കാലത്ത് ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെയും, സഭാ സ്ഥാപനങ്ങള്‍ക്കെതിരെയും തെളിവുകളുടെ പിന്‍ബലമില്ലാതെ ദുരുദ്ദേശപരമായി സഭാവിരോധികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ പ്രതിക്ഷേധാര്‍ഹമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട്‌ കെ.എ.ആന്‍റണി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസ അനുഷ്ഠാനങ്ങളെ നിരോധിക്കുവാനുള്ള വനിതാ കമ്മീഷന്‍റെ നടപടി ഭരണഘടനാ വിരുദ്ധവും അങ്ങേയറ്റം അപലനീയവുമാണ്. ഇതിന് എതിരെ പ്രതികരിക്കാന്‍ യുവജനങ്ങള്‍ മുമ്പോട്ട് വരുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

അനൂപ്‌ തോമസ്‌, സിബി കാരിക്കാട്ടുകുഴി, ബിനോയ്‌ ജോസഫ്, ക്ലീറ്റസ് സെബാസ്റ്റ്യന്‍, സാബു സി.കെ., വിന്‍സണ്‍ എന്‍.യു. ജോബി ജോസഫ്, ജോസ് കെ.കെ., ഷാന്‍റു മാത്യു, ജോണ്‍സണ്‍ സി.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *