August 13, 2026

യൂത്ത് ലീഗ് യുവജന യാത്ര, വൈറ്റ് ഗാര്‍ഡ് സംഗമം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വര്‍ഗ്ഗീയമുക്ത ഭാരതം അക്രമരഹിത കേരളം  എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി ഒരുക്കുന്ന യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ സംഗമം നാളെ ( ജൂലൈ 30) വിവിധ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വൈകിട്ട് 6 മണിക്ക് നടക്കും. പഞ്ചായത്ത് തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ലൈവ് ടെലികാസ്റ്റിംങ്ങിലൂടെ നേതാക്കള്‍ ഒരേ സമയം അഭിസംബോധന ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,
ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയ നേതാക്കള്‍ ലൈവ് ടെലികാസ്റ്റിംഗിലൂടെ അംഗങ്ങളുമായി സംവദിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലം തല സംഗമം കല്‍പ്പറ്റ ടൗണ്‍ഹാളിലും, ബത്തേരി നിയോജക മണ്ഡലം തല സംഗമം ബത്തേരി ടിപ്പു സുല്‍ത്താന്‍ പ്ലെയ്സിലും മാനന്തവാടി നിയോജക മണ്ഡലം തല സംഗമം തോണിച്ചാല്‍ അഭിരാമി റിസോര്‍ട്ടിലും വെച്ച് നടക്കും. യൂത്ത് ലീഗ് യുവജന യാത്രയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടിയുള്ള നിയോജക മണ്ഡലം തല സംഘാടക സമിതി യോഗം ബത്തേരിയിലൊഴികെ  ഇന്ന് ഇതേ വേദികളില്‍ 4 മണിക്ക് നടക്കും. ലീഗ്, യൂത്ത് ലീഗ് വിവിധ നേതാക്കള്‍ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *