April 30, 2024

കിണറിടിഞ്ഞു താഴ്ന്നു-മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി.

0
Img 20180729 Wa0125

വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി കാപ്പും കുന്നില്‍ മുപ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന പൊതുകിണര്‍ താഴ്ന്നമര്‍ന്നു.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴന്നു പോയത്.നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്  സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ കിണറാണ് കാലവര്‍ഷത്തില്‍ ഭൂമിക്കടിയിലേക്ക് താഴന്നുപോയത്.ചെത്തുകല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തിയ കിണറിനെയാണ് കാപ്പും കുന്നു പണിയ കോളനിയിലേതുള്‍പ്പെടെയുള്ള പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറിനുള്ളില്‍ ചെറിയ റിംഗുകളിറക്കി പഞ്ചായത്ത്  ജല ലഭ്യത ഉറപ്പാക്കിയിരുന്നു.ഇരുപത് മീറ്ററോളം ആഴമുള്ള കിണര്‍ ശനിയാഴ്ച വൈകുന്നേരം പൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നമരുകയായിരുന്നു.ഈ സമയത്ത് വെള്ളമെടുക്കാനായി കിണറിന്റെ കരയില്‍ ആളില്ലാത്തതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവാവുകയായിരുന്നു.കിണര്‍ അമര്‍ന്നതോടെ കോളനിനിവാസികള്‍ക്ക്  ഒരു കിലോമീറ്ററോളം ദൂരെ നിന്നും നടന്നു വേണം കുടിവെള്ളം ശേഖരിക്കാന്‍.പ്രദേശത്ത് നടപ്പിലാക്കുമെന്നറിയിച്ചിരുന്ന ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണവും മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ആരംഭിച്ചിട്ടില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *