June 13, 2026

കുമ്പസാരത്തെ ആക്ഷേപിച്ചതിനെതിരെ ജില്ലയിലെങ്ങും പ്രതിഷേധം.

0
IMG-20180729-WA0099
By ന്യൂസ് വയനാട് ബ്യൂറോ
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ  നിർദ്ദേശത്തിനെതിരെ 
കത്തോലിക്ക കോൺഗ്രസിന്റെ   നേതൃത്വത്തിൽ  വിവിധ ഇടവകകളിൽ  പ്രതിഷേധ റാലികളും കൂട്ടായ്മകളും സംഘടിപ്പിച്ചു. തവിഞ്ഞാലിൽ രൂപതാ ഡയറക്ടർ  ഫാ:  ആന്റോ മമ്പള്ളിൽ നേതൃത്വം നൽകി.
 കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ ആണിക്കല്ലായ കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിക്കാനുള്ള നീക്കങ്ങളിൽ കരിമാനി ഉണ്ണീശോ പള്ളി സൺഡേസ്ക്കൂൾ രക്ഷാകർതൃസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും വിമലീകരിക്കുകയും ക്രിയാത്മകമാക്കുകയും ചെയ്യുന്ന കുമ്പസാരത്തിന്റെ ചരിത്രവും പാരമ്പര്യവും വിശുദ്ധിയും ഉൾക്കൊള്ളാതെ നടത്തുന്ന വില കുറഞ്ഞ നിർദ്ദേശങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നും ഉണ്ടാവരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. വികാരി ഫാ.ജിൽസ് ഞവരക്കാട്ട്, ഷിബി തെങ്ങs, ഷാജി  വള്ളിക്കാവുങ്കൽ ,ബീന മുളകുന്നത്ത് എന്നിൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *