May 1, 2024

വാഹനങ്ങളിൽ അമിത ലൈറ്റ് ,ശബ്ദ സംവിധാനങ്ങൾ: മോട്ടോർ വാഹന വകുപ്പ് 54 കേസ്സെടുത്തു.

0
കൽപ്പറ്റ: വാഹനങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാര ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ച് സർവ്വീസ് നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് 54 കേസ്സെടുത്തു. ജൂലൈ 25- മുതൽ വയനാട് ആർ.ടി.ഒ. വി. സജിത്തിന്റെ നേതൃത്വത്തിൽ രാത്രി കാലങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ്  ഇത്രയധികം കേസുകൾ എടുത്തത്.  അനുവദനീയമല്ലാത്തതും വിവിധ നിറങ്ങളിൽ വിൽ മഡ്ഗാർഡ്  ,ബമ്പർ, ബോഡി തുടങ്ങി പ്രതലങ്ങളിൽ എൽ.ഇ.ഡി. കളർ ബൾബുകൾ, അൾട്രാ വയലറ്റ് കളർ പ്രകാശം പരത്തുന്ന ബൾബുകൾ, അനു വദനീയമായ രീതിയിലും കൂടുതൽ ശബ്ദവീചികൾ   പുറപ്പെടുവിക്കുന്ന  സ്റ്റീരിയോ സ്പീക്കറുകൾ ഫിറ്റ് ചെയ്ത വ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ശബ്ദവും വെളിച്ചവും  പുറപ്പെടുവിക്കുന്ന വാഹനക്കെതിരെയാണ് കേസ് എടുത്തത്.  വാഹന ഉടമകളിൽ നിന്ന് 35,000 രൂപ പിഴ ഈടാക്കി. ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്ത് വീണ്ടും പരിശോധനക്ക് വിധേയമാക്കാൻ വാഹന ഉടമകൾക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് മൂന്നിന് തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ വെച്ച്  നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനത്ത് എല്ലാ ജില്ലയിലും  പരിശോധന നടത്തുന്നത്. വയനാട് ജില്ലയിൽ ഇനിയും ഇത്തരം വാഹന പരിശോധന തുടരുമെന്ന്  ആർ.ടി.ഒ. വി.എസ്. സജിത് പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *