April 16, 2024

തൊണ്ടർനാട് പഞ്ചായത്ത് മാലിന്യങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ കണ്ടു കെട്ടും

0
അറവ് മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്, ഹോട്ടൽമാലിന്യങ്ങൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത്
പരിധിയിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന്
തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതര ജില്ലകളിൽ നിന്നും മാലിന്യം
കൊണ്ടുവരുന്നത് ഹൈക്കോടതി വിലക്കിയിട്ടുള്ളതിനാൽ വാഹനം
കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികളുണ്ടാകും. ആരോഗ്യ വകുപ്പ്
അധികൃതരുടെയും പോലീസിന്റെയും സഹകരണത്തോടെയായിരിക്കും നടപടി.
പന്നിക്കുള്ള തീറ്റ എന്ന വ്യാജേന വ്യാപകമായ തോതിൽ പ്രതിഫലം ഈടാക്കി
കൊണ്ടുവരുന്ന മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും സ്വകാര്യ
വ്യക്തികളുടെ സ്ഥലങ്ങളിലും കുഴിച്ച് മൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
പന്നിഫാം നടത്തിപ്പിന് പഞ്ചായത്ത് ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് ഇല്ലാത്തവ
അടച്ച് പൂട്ടുമെന്നും സെക്രട്ടറി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *