March 29, 2024

എക്‌സൈസ് 17565 വാഹനങ്ങൾ പരിശോധിച്ചു, 32,000 രൂപ പിഴ ചുമത്തി

0
ജില്ലാ എക്‌സൈസ് കഴിഞ്ഞ ഒരു മാസം 17,565 വാഹനങ്ങൾ പരിശോധിച്ച് വിവിധ
കേസുകളിലായി 32,000 രൂപ പിഴ ചുമത്തിയതായി വിമുക്തി യോഗ ത്തിൽ ഡെപ്യൂട്ടി കമ്മീഷണർ
അറിയിച്ചു. ജില്ലയിലെ സർക്കിൾ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും,
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റേയും നേതൃത്വത്തിൽ സ്‌കൂൾ, കോളേജുകൾ
കേന്ദ്രീകരിച്ച് 25 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പി ച്ചു. ജില്ലാ ലീഗൽ സർവ്വീസ്
സൊസൈറ്റിയുമായി സഹകരിച്ച് മീനങ്ങാടി പോളിടെക്‌നിക്, കോട്ടത്തറ ഗവ. ഹയർസെക്കന്ററി സ്‌കൂൾ, പിണങ്ങോട് ഹയർ സെക്കന്ററി സ്‌കൂൾ, മാനന്തവാടി ഗവ. ഹയർ
സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിൽ ക്ലാസുകൾ നടത്തി. മുണ്ടേരി ഗവ. ഹയർസെക്കന്ററി 
സ്‌കൂളിലും മുട്ടിൽ ഡബ്‌ളിയു.എം.ഒ ഹയർ സെക്കന്ററി സ്‌കൂളിലും ലഹരി വിരുദ്ധ ക്ലബുകൾ
രൂപീകരിച്ചു.
തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോം ആദിവാസി കോളനിയുൾപ്പെടെ 34
കോളനികളിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ലഘുലേഖ വിതരണം ചെയ്തു. കാലവർഷക്കെടുതി
മൂലം മാറ്റി പാർപ്പിച്ച എടവക നെച്ചോളി ആദിവാസി കോളനി നിവാസികൾക്കും
(കമ്മന സണ്ടേ സ്‌കൂൾ) വെങ്ങാരം കോളനി നിവാസികൾക്കും ( ആറാട്ടുത്തറ
സ്‌കൂൾ) തേനോംകുന്ന് കോളനി നിവാസികൾക്കും (പാലിയണ ഗവ. എൽ പി സ്‌കൂൾ)
വസ്ത്രവും, ഭക്ഷണവും വിതരണം ചെയ്തു. ബോധവത്ക്കരണ ക്ലാസ് നൽകുകയും
ചെയ്തു.
 കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മേപ്പാടി ഓട്ടോ റിക്ഷാ
സ്റ്റാന്റിൽ ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തി.
ലഖുലേഘ വിതരണം ചെയ്തു. ആദിവാസി കോള നികളിലെ യുവതീ-യുവാക്കൾക്കായി
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10
മുതൽ 3.30 വരെ പി.എ സ്.സി പരിശീലന ക്ലാസ് നടത്തുന്നുെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
 243 എക്‌സൈസ് റെയ്ഡ്, 23 പോലീസ്, ഫോറസ്റ്റ്, റവന്യു എക്‌സൈസ് സംയുക്ത
റെയ്ഡ്, 18 അതിർത്തി പരിശോധന, 26 അബ്കാരി കേസ്, 29 എൻ. ഡി. പി. എസ് കേസ്, 166
കോട്പ കേസ് എന്നിവ രജിസ്റ്റർ ചെയ്തു. 722 ലിറ്റർ വാഷ്, 4.5 കി.ഗ്രാം കഞ്ചാവ്, 21 ഗ്രാം
എം.ഡി. എം.എ, 654 ഗ്രാം ഗോൾഡ് പേസ്റ്റ്, 20 ഗ്രാം ഹാഷിഷ് ഓയിൽ, 125 എണ്ണം
സ്പാസ്‌മൊ പ്രോക്‌സിമോൺ ഗുളിക, 5.7 ലിറ്റർ കർണാടക വിദേശമ ദ്യം, 6 ലിറ്റർ തമിഴ്‌നാട്
മദ്യം, 56 കി.ഗ്രാം പുകയില ഉൽപ്പന്ന ങ്ങൾ, ഒരു കാർ, 3 മോട്ടോർ സൈക്കിൾ, 2 സ്‌കൂട്ടർ,
ഒരു ഓമ്‌നി വാൻ എന്നിവ പിടിച്ചെ ടുത്തു. 508 മദ്യ പരിശോധന നടത്തിയെന്നും കലക്‌ട്രേറ്റിൽ നടത്തിയ യോഗത്തിൽ എക്‌സൈസ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *