October 29, 2026

അനധികൃത മുൻഗണനാ റേഷൻ കാർഡ് ആഗസ്റ്റ് 4 നകം മാറ്റണം

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി താലൂക്കിൽ മുൻഗണനാ/എ. എ വൈ കാർഡുകൾ അനധികൃതമായി
കൈവശം വെച്ചിരിക്കുന്നവർ ആഗസ്റ്റ് നാലിനകം മാറ്റി എടുക്കണം. 1000 സ്‌കെ്വയർഫീറ്റിന്
മുകളിൽ വീടുളളവർ, ഒരേക്കറിൽ കൂടുതൽ സ്ഥലമുളളവർ, സർക്കാർ ജീവനക്കാർ, അർദ്ധ
സർക്കാർ, പൊതുമേഖലാ ജീവനക്കാർ, 25000/- രൂപയിൽ കൂടുതൽ മാസവരുമാനമുളളവർ,
നാല് ചക്രവാഹനമുളളവർ, ആദായ നികുതി ഒടുക്കുന്നവർ, വിദേശത്ത് ജോലി ചെയ്യുന്നവർ, എന്നിവരുൾപ്പെട്ട റേഷൻ കാർഡുകൾ ആഗസ്റ്റ് നാലിനുളളിൽ താലൂക്ക് സപ്ലൈ
ഓഫീസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്ത പക്ഷം നാളിതുവരെ
കൈപ്പറ്റിയ റേഷൻ സാധനങ്ങൾക്ക് വിപണി വില ഈടാക്കുകയും മറ്റ് നിയമ നടപടികളും
നേരിടേണ്ടി വരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *