April 29, 2026

കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാനവും കണ്ണകിയും

0
Manav-vyas-Kannaki-vyas-enne-kuttikal-collectorku-dhanasahayam-kaimarunnu
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുക്കയില്‍ സൂക്ഷിച്ച കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി  വനിതാ കമ്മിഷന്‍ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈനിന്റെ കൊച്ചുമകനും കൊച്ചു മകളും മാതൃകയായി. മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മാനവ് വ്യാസും സഹോദരിയും അതെ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയുമായ കണ്ണകി വ്യാസുമാണ് കുടുക്കയുമായി നേരിട്ട് കളക്ടറേറ്റിലെത്തി കൊച്ചു സമ്പാദ്യം ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിനു കൈമാറിയത്. മീനങ്ങാടി മാനികാവ് സ്വദേശികളും ഫാബ്‌ടെക് ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റ്യൂട്ട് സാരഥികളുമായ മനു പി. മത്തായി, ജ്യോത്സന മനു എന്നിവരുടെ മക്കളാണ് ഇരുവരും. വനിതാ കമ്മിഷന്‍ സംസ്ഥാന അധ്യക്ഷ എം.സി ജോസഫൈനിന്റെ മകന്‍ മനു പി. മത്തായി കില ഫാക്കല്‍ട്ടി കൂടിയാണ്. വാര്‍ത്തകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇരുവരും ദുരിതമനുഭവിക്കുന്നവര്‍ക്കായി കൊച്ചു സമ്പാദ്യം നല്‍കാന്‍ തീരുമാനിച്ചതെന്നു രക്ഷിതാക്കാള്‍ പറഞ്ഞു. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എംഎല്‍എ, വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *