April 27, 2024

പ്രകാശം പരത്തുന്ന കൗമാരം: ബോധവൽക്കരണവുമായി ജനമൈത്രി പോലീസ്

0
Img 8022
കൽപ്പറ്റ :  ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി.
പ്രകാശം പരത്തുന്ന കൗമാരം എന്ന പേരിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിലിപ്പ് മമ്പാടാണ് ക്ലാസ്സ് നയിച്ചത്.
കൽപ്പറ്റ ഡീ. വൈ . എസ്.പി.പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡൻറ്  പി.സീ.നൗഷാദ് അധ്യക്ഷത വഹിച്ചു.
ജനമൈത്രി നോഡൽ ഓഫീസർ സുരേന്ദ്രൻ, എസ്.ഐമാരായ മുഹമ്മദ്, രാധാകൃഷ്ണൻ ,സ്റ്റാഫ് സെക്രട്ടറി വിശ്വേഷ്.വി.ജി, സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ ഷാജി.കെ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *