April 28, 2024

കെ എസ് ടി എ ജില്ലാ കമ്മറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും

0
കെ എസ് ടി എ ജില്ലാ കമ്മറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കും 
കല്‍പ്പറ്റ 
പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനും പുതിയ കേരളം നിര്‍മ്മിക്കുന്നതിനും ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനക്ക് കെ എസ് ടി എ ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. ആദ്യപടിയായി ജില്ലാ കമ്മറ്റിയിലെ 45 അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. യൂണിറ്റ് തലം വരെയുള്ള കെ എസ് ടി എ പ്രവര്‍ത്തകരിലേക്ക് ഈ സന്ദേശം എത്തിച്ച് ജില്ലയിലെ അധ്യാപക മേഖലയില്‍ നിന്ന് പരമാവധി തുക സമാഹരിക്കുന്നതിലുള്ള പ്രചരണ പരിപാടികള്‍ നടത്തും. പ്രളയത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനും ഭക്ഷണം വസ്ത്രം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിലും കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ നല്‍കുന്നതിനും മുന്‍നിരയില്‍ നിന്ന മുഴുവന്‍ കെ എസ് ടി എ പ്രവര്‍ത്തകരും തുടര്‍ന്ന് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിലും ഒപ്പം ചേരുമെന്ന് കെ എസ് ടി എ ജില്ലാ കമ്മറ്റി അറിയിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം എന്‍ എ വിജയകുമാര്‍, സംസ്ഥാന കമ്മറ്റി അംഗം വി എ ദേവകി, ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്, ജില്ലാ ട്രഷറര്‍ പി ജെ ജെയിംസ്‌, ഒ. പ്രമോദ്, സി ജബ്ബാര്‍, വി സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *