റാങ്ക് ജേതാക്കൾക്ക് പൗരാവലിയുടെ ആദരം നാളെ
ഭാരതീയർ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥികളെ പ്രദേശത്തെ പൗരാവലിയും പി.ടി.എ കമ്മറ്റിയും ചേർന്ന് ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ ബി.കോം ,സി.എ പരീക്ഷയിലാണ് നീലഗിരി കോളജ് വിദ്യാർത്ഥികളായ ഹെഫ്സിബ ജോൺസൺ , ഫസീദ എന്നിവർ യഥാക്രമം രണ്ട് ,ആറ് റാങ്കുകൾ കരസ്ഥമാക്കിയത്.ഭാരതീയാർ യൂണിവേഴ്സിറ്റിയുടെ നൂറ്റി നാല് അഫലിയേറ്റഡ് കോളജുകളിൽ നിന്നായി പരീക്ഷ എഴുതിയ പതിനൊന്നായിരത്തി എഴുന്നൂറ് വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് നീലഗിരി കോളജിലെ വിദ്യാർത്ഥികൾ റാങ്ക് കരസ്ഥമാക്കിയത്.അനുമോദന ചടങ്ങ് ഗൂഡല്ലൂർ എം.എൽ.എ അഡ്വ. എ. ദ്രാവിഡ മണി ഉദ്ഘാടനം ചെയ്യും. ബത്തേരി എം.എൽ.എ ഐ സി ബാലകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. വാർത്താ സമ്മേളനത്തിൽ നീലഗിരി കോളജ് പ്രിൻസിപ്പൽ ഡോ.എം.ദുരൈ .അക്കാദമിക് ഡീൻ പ്രൊഫ.ടി.മോഹൻബാബു ,പി.ആർ.ഒ ഉമ്മർ .പി .എം ,അൻവർ സാദിഖ് ,കുട്ടിക്കൃഷ്ണൻ ,നൗഷാദ് ,അലിയാർ മാളിയേക്കൽ ,മുത്തുകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ജയരാജ് ബത്തേരി




Leave a Reply