August 10, 2026

പ്രളയബാധിതർക്ക് കുട്ടി പോലീസിന്റെ കൈത്താങ്ങ്: വിവിധയിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം.

0
IMG-20180906-WA0265
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയബാധിതർക്ക് കുട്ടി പോലീസിന്റെ  കൈത്താങ്ങ് .


കൽപ്പറ്റ  :   പ്രളയബാധിതർക്ക് കുട്ടി പോലീസിന്റെ  കൈത്താങ്ങ്.
 മുണ്ടേരി ജി.വി.എച്ച്. എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി സഹായങ്ങൾ ചെയ്തത്.  പ്രളയക്കെടുതി  തുടങ്ങിയ ആഗസ്റ്റ്  ഏഴ് മുതൽ ഇവർ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 88 കേഡറ്റുകളിൽ 23 കുട്ടി പോലീസുകാരുടെ കുടുംബങ്ങളെ പ്രളയം നേരിട്ട് ബാധിച്ചു. മറ്റുള്ളവർ ക്യാമ്പിലും വീടുകളിലുമായി വിവിധ തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. പഠനോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. കമ്യൂണിറ്റി  പോലീസ് ഓഫീസർ സജി ആന്റോ  സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ ഗൗതം ഗിരീഷ്, റാഷ് ല റഹീം, ജിൻഷാന എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *