April 28, 2026

ഒരു വർഷത്തിനകം വയനാടിനെ പൂർവ്വസ്ഥിതിയിലാക്കുമെന്ന് കലക്ടർ എ.ആർ. അജയകുമാർ.: നഷ്ടം 1500 കോടിയെന്നത് ഇരട്ടിയാകാം.

0
IMG_20180907_142337
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഒരു വർഷത്തിനുള്ളിൽ വയനാട് പൂർവ്വ സ്ഥിതിയിലാകുമെന്ന്  കലക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. 


  വയനാട് ജില്ലയെ  ഒരു വർഷത്തിനകം പഴയ സ്ഥിതിയിൽ കൂടുതൽ വികസനത്തോടെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികാസ് പീഡിയ, നബാർഡ്, കോഫീ ബോർഡ്, വേവിൻ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ കൃഷി നശിച്ച കാപ്പി കർഷകർക്കുള്ള മാനസികാരോഗ്യ  സെമിനാർ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയവും  ദുരിതവും ഉരുൾപൊട്ടലും അതിനെ  തുടർന്നുള്ള കെടുതിയും കാരണം  1500 കോടി രൂപയുടെ നഷ്ടം വയനാട്ടിലുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. വിശദമായ കണക്കെടുപ്പ് പൂർത്തിയായാൽ അത് അയ്യായിരം കോടി രൂപ വരെയാകാം. ദുരിതകാലത്ത് ധാരാളം  പേർ വയനാട്ടിലേക്ക്    സഹായവുമായി വന്നു. ഇനിയും ഇതുണ്ടാകും. സാധ്യമായതെല്ലാം ചെയ്യാനാണ്  സർക്കാരും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നത്. പരമാവധി സഹായം കാലതാമസം കൂടാതെ  അർഹതപ്പെട്ട എല്ലാവർക്കും ലഭ്യമാക്കുമെന്നും കലക്ടർ പറഞ്ഞു. വയനാട് ജില്ലയിൽ പ്രാഥമിക കണക്കനുസരിച്ച്  120 കോടി രൂപയുടെ കാപ്പി കൃഷി നശിച്ചിട്ടുണ്ടന്നും വിശദമായ കണക്ക് സഹിതം കേന്ദ്ര ഗവൺമെന്റിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കറുത്ത മണി പറഞ്ഞു. വിളനഷ്ടവും ഉല്പാദന നഷ്ടവും കണക്കാക്കിയാൽ ആകെ നഷ്ടം 200 കോടി കവിയുമെന്ന് കാപ്പി കർഷകർ പറഞ്ഞു. അർഹമായ നഷ്ട പരിഹാരവും സഹായങ്ങളും കർഷകർക്ക് നൽകണമെന്ന് സെമിനാറിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. 
       മാനസികാരോഗ്യ രംഗത്തെ പ്രമുഖ  കൗൺസിലർമാരായ എൻ. നൗഷാദ് , ജുനൈദ് കൈപ്പാണി എന്നിവർ കർഷകർക്ക് കൗൺസലിംഗ് നടത്തി.  വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, വേവിൻ സി.ഇ.ഒ. കെ. രാജേഷ്, ഡയറക്ടർമാരായ സൻമതിരാജ്, സി.ടി. പ്രമോദ്,   ജി.ഹരിലാൽ,  വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.പി. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *