April 28, 2026

തരുവണയിൽ പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ

0
IMG-20180911-WA0042
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: വർധിച്ചു വരുന്ന പ്ലാസ്റ്റിക് പഠന സാമഗ്രികളുടെ ഉപയോഗം മണ്ണിനും ചുറ്റുപാടിനും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ മനസിലാക്കിക്കൊണ്ട് , അവയുടെ ഉപയോഗം ഗണ്യമായി കുറച്ചു കൊണ്ടുവരാൻ കുട്ടികളെ ബോധവാൻമാരാക്കുകയാണ് തരുവണ ഹയർ സെക്കണ്ടറി സ്കൂൾ . ഇതിൻ്റെ ഭാഗമായി നിലവിൽ കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ സ്കൂളിൽ വിതരണം ചെയ്തു. തീർത്തും പരിസ്ഥിതി സൗഹാർദ്ദമായ ഈ പേനയിൽ വിത്തുകൾ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് . ഉപയോഗ ശേഷം കുട്ടികളുപേക്ഷിക്കുന്ന പേനയിൽ നിന്നും പുതിയ ചെടികൾ മുളപൊട്ടും. പേനയുടെ വിതരണോദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പാൾ എഫ്.ഇ.ജെ പോൾ നിർവ്വഹിച്ചു. സ്കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപകൻ സനൽ വി. ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *