May 22, 2026

വയനാട് ഒർഫനേജ് ഹയർസെക്കണ്ടറി സ്‌കൂൾ പിണങ്ങോട് കെട്ടിട ഉദ്ഘാടനം

0
02-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വയനാട് ഒർഫനേജ് ഹയർസെക്കണ്ടറി സ്‌കൂൾ പിണങ്ങോട് പുതിയ കൊമേഴ്‌സ് ബ്ലോക്കിന്റേയും ഹൈടെക് ക്ലാസ് റൂമുകളുടേയും ഉദ്ഘാടനം എം.ഐ.ഷാനവാസ് നിർവഹിച്ചു.വയനാട് ജില്ലാ പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു.പ്രൻസിപ്പാൾ താജ് മൻസൂർ അക്കാദമിക അവലോകനം നടത്തി.കെ.കെ.അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും നടത്തി.കൊയിലാണ്ടിക്കൂട്ടം പ്രതിനിധി റഷീദ് മൂടാടി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീട് നിർമ്മാണ സഹായം നൽകി.ടി.സൽമ സലാം,സി.ഇ.ഹാരിസ്,കൊച്ചുറാണി,കെ.ഐ.തോമസ്,അഹമ്മദ് മാസ്റ്റർ,അബ്ദുൾ ഗഫൂർ പുനത്തിൽ,നാസർ കാതിരി,ടി.മുജീബ്,പ്രോഗ്രാം കണ്‍വീനർ നിസാർ കമ്പ,ഹാറൂ തങ്ങൾ,എം.ഇർഫാൻ മാസ്റ്റർ,മുഹമ്മദ് അബിനാസ് മാസ്റ്റർ,പി.ആമിന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *