വിശ്വനാഥൻ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കൊടും ക്രിമിനൽ: നാട്ടുകാരുടെ അടി കൊണ്ട് തല തകർന്ന് ശസ്ത്രക്രിയയും നടത്തി.
.:മോഷണശ്രമത്തിനിടെ വെള്ളമുണ്ടയിൽ യുവദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കോഴിക്കോട് ജില്ലയിലെ തൊട്ടിൽ പാലം സ്വദേശി മരുതോറ വിശ്വനാഥൻ (വിശ്വൻ ) നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത കൊടും ക്രിമിനൽ .തൊട്ടിൽ പാലത്തിനടുത്ത കാവിലും പാറ സ്വദേശിയായ വിശ്വൻ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അധികം ആരോടും സംസാരിക്കുകയൊ സൗഹൃദം കൂടുകയൊ ചെയ്യാതെ തല താഴ്ത്തി നടന്നു പോകുന്ന പ്രകൃതകാരനായിരുന്നു വിശ്വനെന്ന് തൊട്ടിൽ പാലത്ത് കാർ പറയുന്നു. പല പോലും അതിരാവിലെ വാഹനങ്ങളിൽ വന്നിറങ്ങുന്നതാണ് നാട്ടുകാർ കാണുക . എവിടെ നിന്ന് വരുന്നുവെന്ന് ആർക്കും അറിയില്ല. ഒരു പക്ഷെ സ്വന്തം വീട്ടുകാർക്ക് പോലും മുണ്ട് മാടിക്കുത്തി, മുഖം താഴ്ത്തി, വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം. രാത്രിയിൽ എന്ത് ശബ്ദം കേട്ടാലും വീട്ടിൽ വിശ്വൻ കയറിയിട്ടുണ്ടെന്ന് പേടിച്ചിരുന്ന കാലം ഉണ്ടായിരുന്നു എന്ന് തൊട്ടിൽ പാലം സ്വദേശിയും മാധ്യമ പ്രവർത്തകനുമായ കെ സി ബിബിൻ പറയുന്നു. ഇടക്കാലത്ത് വിശ്വൻ ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസം ഉണ്ടായിരുന്നു എന്നാൽ അധികകാലം ഗൾഫിൽ നിൽക്കാതെ വിശ്വൻ തിരിച്ചു വന്നു. രാത്രി കാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞുനോട്ടമാണ് ഇയാളുടെ മോശം സ്വഭാവങ്ങളിൽ ഒന്ന് രാത്രി കാലങ്ങളിൽ ഇറങ്ങി നടന്ന് ലൈറ്റ് അണക്കാത്ത വീടുകളിൽ ജനലഴിക്കുള്ളിലൂടെ ഒളിഞ് നോക്കും. ഇത്തരത്തിൽ നാട്ടുകാർ പലതവണ ഇയാളെ പിടികൂടി നല്ല പോലെ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. മോഷണത്തിനും വിശ്വന് സ്വന്തമായൊരു രീതിയുണ്ട് അതിനാൽ തന്നെ വിശ്വനാഥൻ പ്രതിയായിട്ടുള്ള മോഷണം പോലീസിന് എളുപ്പത്തിൽ തിരിച്ചറിയാനാകും .ഒരിക്കൽ മോഷണം നടത്താൻ ചെന്ന വീട്ടിലെ കിണറ്റിൽ വീണതും വലിയ വാർത്തയായിരുന്നു. മറ്റൊരിക്കൽ നാട്ടുകാരുടെ അടി കൊണ്ട് തല തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. രണ്ട് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് തലക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് വിശ്വനാഥന്റെ സഹോദരൻ പറഞ്ഞു.





Leave a Reply