April 28, 2026

കോണ്‍ഗ്രസ് നേതൃസംഗമം നാളെ മീനങ്ങാടിയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം നാളെ  മീനങ്ങാടിയില്‍ നടക്കും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് മീനങ്ങാടി ചോളയില്‍ ഓഡിറ്റോറിയത്തിലാണ് നേതൃസംഗമം നടക്കുന്നത്. കെ പി സി സി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ജില്ലയിലെ ആദ്യസന്ദര്‍ശനമാണിത്. മുല്ലപ്പള്ളിയോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം പി, എം ഐ ഷാനവാസ് എം .പി, കെ .സുധാകരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ തുടങ്ങിയവരും ജില്ലയില്‍ നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ സംസ്ഥാന, ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കും. മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, കെ .പി .സി സി മെമ്പര്‍മാര്‍, കെ പി സി സി നിര്‍വാഹകസമിതിയംഗങ്ങള്‍, ഡി സി സി ഭാരവാഹികള്‍, മുന്‍ ഡി .സി. സി ഭാരവാഹികള്‍, പോഷക സംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ നേതൃയോഗത്തില്‍ പങ്കെടുക്കുന്നതാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം .എല്‍. എ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *