September 26, 2026

വഴിയോര കച്ചവടക്കാർ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി

0
IMG-20181011-WA0097
By ന്യൂസ് വയനാട് ബ്യൂറോ
വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണയും  നടത്തി 
കൽപ്പറ്റ: വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കലക്ട്രറ്റിനു മുന്നിൽ ധർണ നടത്തി.തങ്ങളുടെ ജീവിതമാർഗമായ വഴിയോര കച്ചവടം നിലനിർത്തണമെന്നും മേപ്പാടി ഭാഗത്ത് പഞ്ചായത്ത് വഴിയോര കച്ചവടത്തിനാവശ്യമായ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു  ധർണ്ണ .ഇനി പി.ഡബ്ല്യു.ഡി. വഴിയോര കച്ചവടക്കാരെ ഒഴിവാക്കരുതെന്നും വഴിയോര തൊഴിലാളികളെ സംരക്ഷിക്കപ്പെടാനുള്ള നിയമം പാസാക്കിയിട്ടുണ്ടെന്നും അവർ ആവശ്യപ്പെട്ടു. ചടങ്ങ് സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് വി.വി ബേബി ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട സംരക്ഷണ സമിതി  ജില്ലാ പ്രസിഡണ്ട് കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി കെ.ടി ബാലകൃഷ്ണൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *