May 10, 2026

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കുപ്പാടിത്തറ കുറുമണി ശ്രീ: മഠയങ്കോട്ടപ്പൻ ശിവ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയിൽ കണ്ടെത്തി .വിജയദശമി നാളിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രത്തിന്റെ മതിലിനോടു ചേർന്ന് കുപ്പാടിത്തറ കുറുമണി വെണ്ണിയോട് റോഡരികിലായിരുന്നു ഭണ്ഡാരം സ്ഥാപിച്ചത്. മൂന്നു മാസം കാലാവധി കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളത്. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .തുറന്ന ഭണ്ഡാരത്തിൽ നിന്ന് 300 രൂപയിൽ അധികം ലഭിച്ചിട്ടുണ്ട് .ആയതിനാൽ കൃത്യം നടന്നത് ദിവസങ്ങൾ മുമ്പാണെന്ന് അനുമാനിക്കുന്നു .പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ക്ഷേത്ര കമ്മിറ്റി പരാതി കൊടുത്തിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *