May 10, 2026

ആദ്യാക്ഷരം കുറിച്ചു

0
04-1-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കൽ, ഗ്രന്ഥപൂജ, വാഹനപൂജ, പണിയായുധ പൂജ, ഭജന, പ്രസാദദ വിതരണം എന്നിവ നടന്നു.എസ് കെഎംജെ സ്കൂൾ റിട്ടേർഡ് പ്രിൻസിപ്പാൾ ശോഭന ടീച്ചർ, ശങ്കര വിദ്യാമന്ദിരം അധ്യാപിക പി.സുധ ടീച്ചർ എന്നിവർ നൂറു കണക്കിന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു.ഭാസ്ക്കരൻ പുഴ മുടിയുടെ നേതൃത്വത്തിൽ ഉള്ള തായംമ്പക, ക്ഷേത്രം മാതൃസമിതി ഒരുക്കിയ അഖണ്ഡ ഭജനയിൽ 50-ഓളംകലാകാരൻമാർ പങ്കെടുത്തു. ക്ഷേത്രം മേൽ ശാന്തി ശിവദാസ് അയ്യരുടെ നേതൃത്വത്തിൽ പൂജകൾ നടന്നു.ചടങ്ങുകൾക്ക് കെ.രാജൻ, എം.മോഹനൻ, ഗിരീഷ് കൽപ്പറ്റ, ബി.കെ.ബിജു, .സി. അശോക് കുമാർ, വിജയൻ പൂജാരി, ശാന്തി ബാബു, രമണിശങ്കർ, ചന്ദ്രക ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *