May 2, 2024

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

0
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍  പത്താം തരം മുതല്‍ പി ജി വരെയുള്ള കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെ. മുന്‍ വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക്  ലഭിച്ചിരിക്കണം. 10,11,12 ക്ലാസ്സിലേക്കുള്ള അപേക്ഷ നവംബര്‍ 10 നും, ഡിഗ്രി, പി.ജി അപേക്ഷ ഡിസംബര്‍ 10  നും മുമ്പ് ജില്ലാ സൈനികക്ഷേമ ആഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം ജില്ലാ സൈനികക്ഷേമ ആഫീസിലും  വകുപ്പിന്റെ സൈറ്റിലും ലഭിക്കും. അപേക്ഷ 2 രൂപ കോര്‍ട്ട്  ഫീസ് സ്റ്റാമ്പൊട്ടിച്ച്  ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *