May 2, 2024

പി.എം. ഫൗണ്ടേഷൻ നോഡൽ സെൻറർ ഹെൽപ് ഡെസ്ക് ഉദ്ഘാടനം തിങ്കളാഴ്ച

0
Img 20181020 Wa0162
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, വിദ്യാഭ്യാസ-തൊഴിൽ – ആരോഗ്യ മേഖലയിലെ സന്നദ്ധ സംഘടനയാണ് പി.എം ഫൗണ്ടേഷൻ.  വിദ്യാഭ്യാസ – തൊഴിൽ മേഖലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിവിധ സ്കീമുകളും പദ്ധതികളും ഉണ്ട് . ഇതിനെ കുറിച്ച് മഹല്ല് ഭാരവാഹികൾക്കും വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകർക്കും അവബോധം നൽകാനും സമൂഹത്തിൻ്റെ താഴെ തട്ടിലേക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാനും പി.എം ഫൗണ്ടേഷൻ തുടങ്ങിയ പുതിയ സംരംഭമാണ് നോഡൽ സെൻ്റർ ഹെൽപ്പ് ഡെസ്‌കുകൾ , എല്ലാ ജില്ലകളിലും തുടങ്ങുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലാ ഹെൽപ് ഡെസ്ക് WMO ക്യാമ്പസിൽ  ഒക്ടോബർ 22-ന്   രാവിലെ 11 മണിക്ക്  ഉദ്ഘാടനം ചെയ്യും.. പി. എം ഫൗണ്ടേഷൻ ചെയർമാൻ  എ മുഹമ്മദ് ഹനീഷ് IAS ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കും. . 
 പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ മഹല്ല് ഭാരവാഹികളേയും സംഘടനാ പ്രവർത്തകരേയും സാമൂഹ്യ വിദ്യഭ്യാസ പ്രവർത്തകരേയും ഒക്ടോബർ 22 ന് 11 മണിക്ക് മുട്ടിൽ യത്തീംഖാന ക്യാമ്പസിലേക്ക് സംഘാടകർ ക്ഷണിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *