June 13, 2026

മഴ പെയ്താൽ വെള്ളത്തിലാകും പഴുക്ക കോളനി റോഡ്

0
IMG-20181020-WA0163
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി മൈസൂർ ദേശീയ പാതയിൽ ഓടപ്പള്ളം കവലക്കടുത്തുള്ള എഴുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പഴുക്ക കോളനി റോഡിൽ മഴ പെയ്താൽ മണിക്കുറുകളോളം കാൽനട യാത്ര സാധ്യമല്ല. എൻ.എച്ച് 766 ൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് പോകുന്നത് ഈ റോഡിലൂടെയാണ്. എഴുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഏക റോഡാണിത്. ഇതിൽ അൻപതോളം കുടുംബങ്ങൾ ഗോത്ര വിഭാഗത്തിൽ പ്പെട്ട കുടുംബങ്ങളാണ്.പല തവണ അധികാരികളെ വിവരം ധരിപ്പിക്കുകയും ,പരാതി നൽകുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.റോഡിനിരുവശവും ഡ്രൈനേജ് നിർമ്മിച്ച് ഇവരുടെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോപത്തിനൊരുങ്ങുകയാണ് നാട്ടുകാർ ..
        ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news