May 9, 2026

മൈസൂർ- ഗോണിക്കുപ്പ- മാനന്തവാടി പക്രന്തളം -കുറ്റ്യാടി പേരാമ്പ്ര റോഡ് ദേശീയ പാതയായി ഉയർത്തണമെന്ന് കോ-ഓഡിനേഷൻ കമ്മിറ്റി.

0
IMG-20181027-WA0016
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മൈസൂർ ഗോണിക്കുപ്പമാനന്തവാടി പക്രന്തളം കുറ്റ്യാടി പേരാമ്പ്ര റോഡ് ദേശീയ പാതയായി ഉയർത്തണമെന്ന് കോഓഡിനേഷൻ കമ്മറ്റി
 യോഗം ആവശ്യപ്പെട്ടു.
മാനന്തവാടി നിയോജക മണ്ഡലത്തിലെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
നിലവിൽ രാത്രികാല നിരോധനമില്ലാത്തതും ദൈർഘ്യം കുറഞ്ഞതുമായ റോഡ് വികസിപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ദേശീയ പാതയായി ഉയർത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
മാനന്തവാടി മുനിസിപ്പൽ ചെയർമാൻ പി.ആർ.പ്രവീജ് ഉൽഘാടനം ചെയ്തു.ഫാ: ബിനു മൈക്കിൾ എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു. ഉഷാ വിജയൻ.പി.എ. ബാബു.പി.ടി.ബിജു. അഡ്വ.അബ്ദുൽ റഷീദ് പടയൻ.ജേക്കബ് സെബാസ്റ്റ്യൻ – വർഗ്ഗീസ് ജോർജ്.ശോഭന യോഗി-'വി.സി.സലീം – കെ.ഉസ്മാൻ.ഇ ജെ.ബാബു കെ.എ.ആന്റണി, സുരേഷ് തലപ്പുഴ.കെ.എം.ഷിനോജ്.കെ.സജീവൻ, പി.വി.മഹേഷ്. ,അബ്ദുൽ മജീദ് കല്ലാച്ചി,.ജെസ്റ്റിൻ ചെഞ്ചട്ട ,കോമത്ത് മുസ്തഫ  എന്നിവർ സംബന്ധിച്ചു.
മൈസൂർ ഗോണിക്കുപ്പ  മാനന്തവാടി പക്രന്തളം- കുറ്റ്യാടി -പേരാമ്പ്ര കോഴിക്കോട് ദേശീയപാത കോ ഓഡിനേഷൻ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരികൾ 'എം.ഐ.ഷാനവാസ്.എം.പി.,ഒ.ആർ.കേളു .എം.എൽ.എ,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു,.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ,.ചെയർമാൻ.വി.ആർ.പ്രവീജ്.
വൈസ്ചെയർമാൻ.'കെ.ജെ. പൈലി, എ.എൻ.പ്രഭാകരൻ ,കുര്യാക്കോസ്,. ഉഷാ വിജയൻ, മായാദേവി,.ടി.ഉഷാകുമാരി, കൺവീനർ -.ഇ.ജെ. ബാബു,ആന്റണി.കണ്ണൻ കണിയാരം: അഡ്വ: അബ്ദുൽ റഷീദ് പടയൻ.എം.അനിൽ. ട്രഷറർ.കെ.ഉസ്മാൻ ,കോ.ഓഡിനേറ്റർ – ഫാ: ബിനു മൈക്കിൾ എസ്.ജെ,ഷിനോജ്.കെ.എം.
പി.ആർ.ഒ. പടയൻ ലത്തീഫ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *