May 18, 2024

സാലറി ചലഞ്ച് : പ്രതികാര നടപടികൾക്ക് ജീവനക്കാരുടെ ആത്മവീര്യത്തെ തകർക്കാനാവില്ല: ജി എസ് ഉമാശങ്കർ

0
Img 20181027 Wa0018
കൽപ്പറ്റ:  സാലറി ചാലഞ്ച് പരാജയപ്പെട്ടതിന്റെ പ്രതികാരമായി ജീവനക്കാരെ സ്ഥലം മാറ്റിയും സസ്പെൻഡ് ചെയ്തും ജീവനക്കാരുടെ ആത്മവീര്യത്തെ തകർക്കാൻ കഴിയില്ലെന്ന് ഭരണാധികാരികൾ മനസിലാക്കണമെന്ന് എൻ ജി ഒ അസോസിയേഷൻ  സംസ്ഥാന സെക്രട്ടറി ജി എസ് ഉമാശങ്കർ പ്രസ്താവിച്ചു. സംഘടനയുടെ  സ്ഥാപകദിനാഘോഷം വയനാട് സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം: സാലറി ചാലഞ്ച് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്ത് പറയാൻ സർക്കാർ തയ്യാറാവണം: ഇടത് സർവ്വീസ് സംഘടനകൾ ജീവനക്കാരെ ഒറ്റുകൊടുത്ത സാഹചര്യത്തിൽ ജനാധിപത്യ വിശ്വാസികളായ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ഏക പ്രതീക്ഷയായി എൻ .ജി .ഒ അസോസിയേഷൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ  ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ  ജില്ലാ സെക്രട്ടറി കെ എ മുജീബ്, മീനങ്ങാടി മുൻ ജില്ലാ പ്രസിഡണ്ട് വി.സി സത്യൻ, വൈത്തിരി താലൂക്ക് പരിസരത്ത് സംസ്ഥാന കമ്മറ്റിയംഗം ടി.എ വാസുദേവൻ എന്നിവർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി സനൽകുമാർ, ജില്ലാ ട്രഷറർ കെ.ടി ഷാജി,  ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എ ഉമ്മർ, ആർ രാംപ്രമോദ്, ടി അജിത്ത് കുമാർ, ജില്ലാ ജോയന്റ സെക്രട്ടറിമാരായ സി.ജി.ഷിബു, സി.കെ ജിതേഷ്, കെ.ആർ രതീഷ്കുമാർ, വനിതാ ഫോറം ജില്ലാ കൺവീനർ ഗ്ലോറിൻ സെക്വീര എന്നിവർ പ്രസംഗിച്ചു.  പി.എച്ച് അറഫ്ഖാൻ, കെ.എ ജോസ്, പി.ജെ.ഷൈജു, കെ.യൂസഫ്, എൻ.കെ സഫറുള്ള, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, കെ.സുബ്രഹ്മണ്യൻ, വി.ജെ ജഗദൻ,കെ ഇ ഷീജ മോൾ, ജയിംസ് കുര്യൻ, അബ്ദുൾ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *