July 14, 2026

കേരള യൂത്ത്‌ ഫ്രണ്ട്‌ നേതാക്കൾ രാജിവച്ച സംഭവം:കേരളകോണ്‍ഗ്രസ്സ്‌ എംമ്മിന്‌ ജില്ലയില്‍ ഏറ്റ പ്രഹരം

0
IMG-20181027-WA0035
By ന്യൂസ് വയനാട് ബ്യൂറോ
.
ബത്തേരി:കേരള യൂത്ത്‌ ഫ്രണ്ട്‌ എം ജില്ലാ പ്രസിഡണ്ട്‌ റ്റിജി ചെറുതോട്ടിലും ജില്ലാ   സെക്രട്ടറി എം.സി.ബിനു  അടക്കമുള്ളവര്‍ രാജിവെച്ച്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്‌ കേരള കോണ്‍ഗ്രസ്സ്‌ എമ്മിന്റെ   വയനാട്  ജില്ലയിലെ നിലപാടി്‌ല്ലായ്‌മയ്‌ക്ക്‌ ഏറ്റ  പ്രഹരമാണന്ന്‌ കോണ്‍ഗ്രസ്സ്‌ ബത്തേരി മണ്ഡലം കമ്മറ്റി ഭാരവാഹികൾ  ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തിൽ  പറഞ്ഞു.കോണ്‍ഗ്രസ്സിലേക്ക്‌ എത്തിയവര്‍ക്ക്‌ പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും കൂടുതല്‍ ആളുകള്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്നും ഭാരവാഹികളായ മണ്ഡലം പ്രസിഡണ്ട്‌ ബാബു പഴുപ്പത്തൂര്‍,കുന്നത്ത്‌ അഷ്‌റഫ്‌,സക്കറിയ മണ്ണില്‍,സഫീര്‍ പഴേരി എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *