May 18, 2024

യൂത്ത്‌ ഫ്രണ്ട്‌ ജില്ലാ നേതൃത്വത്തിന്റെ രാജി പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യത

0
Img 20181027 Wa0034
.
ബത്തേരി:ജില്ലയില്‍ കേരള കോണ്‍ഗ്രസ്സ്‌ എം ന്റെ നിലപാടില്ലായ്‌മയില്‍ പ്രതിഷേധി്‌ച പാര്‍ട്ടിയില്‍ രാജിവെക്കുകയാണെന്ന്‌ കേരള യൂത്തഫ്രണ്ട്  എം ജില്ലാ പ്രസിഡണ്ട്‌ സ്ഥാനവും ജില്ലാസെക്രട്ടറി സ്ഥാനവും രാജിവെക്കുന്നതായി റ്റിജി ചെറുതോട്ടില്‍,എം.സി.ബിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇവരോടൊപ്പം ബത്തേരി മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഷിനോജ്‌ പാപ്പച്ചനും പാര്‍്‌ട്ടിയില്‍ നിന്നും രാജിവെച്ചു.സംസ്ഥാനമൊട്ടാകെ കേരള കോണ്‍ഗ്രസ്സ്‌ എം യു.ഡി.എഫിന്റെ ഭാഗമായി നിലകൊള്ളുമ്പോള്‍ വയനാട്ടില്‍ മാത്രം എല്‍.ഡി.എഫുമായാണ്‌ സഹകരണം.കോട്ടയത്ത്‌ എത്തുമ്പോള്‍ രമേഷ്‌ ചെന്നത്തലയ്‌ക്ക്‌ ജയ്‌ വിളിക്കുകയും വയനാട്ടില്‍ പിണറായി വിജയന്‌ സ്‌തുതി പാടുകയും ചെയ്യുന്നത്‌ വിരോധാഭാസമാണന്നും നേതാക്കാള്‍ ആരോപിച്ചു.സംസ്ഥാന നേതൃത്വ്‌ത്തിന്റെ താല്‍പ്പര്യത്തിന്‌ വിരുദ്ധമായി ജില്ലയില്‍ എല്‍.ഡി.എഫിനൊപ്പം നിലകൊള്ളുന്നതിന്‌ കാരണം ചിലര്‍ക്ക്‌ സി.പി.എമ്മിനോടുള്ള അമിതഭക്തിയാണ്‌.അടുത്ത തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മി്‌ല്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ധാരണയുണ്ടാക്കിയവരാണ്‌ പാര്‍ട്ടി നേതൃത്വത്തെ ഒ്‌ന്നാകെ പിഴപ്പി്‌ക്കന്നതെന്നും രാജിവെച്ച നേതാക്കള്‍ ആരോപിച്ചു.ബത്തേരി മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫുമായി ഭരണം പങ്കിടുന്നത്‌ പ്രദേശിക ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌.ആ ധാരണ ജില്ലമുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ കാരണം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന്‌ കഴിയുന്നില്ല.മുനിസിപ്പാലിറ്റി മുനിസിപ്പാലിറ്റി ഭരണം മുന്‍ധാരണ പ്രകാരം മുന്നോട്ട്‌ കൊണ്ടുപോയി മറ്റുസ്ഥലങ്ങളില്‍ കെ.എം മാണിയുടെ തീരുമാനപ്രകാരം യു.ഡി.എഫുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ ആവശ്യം ഇടതുപക്ഷ പ്രേമികളുടെ സമ്മര്‍ദ്ദത്താല്‍ ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ല,രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ അ്‌ന്തസ്സില്‍ നടത്താന്‍ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ്‌ കേരള കോണ്‍ഗ്രസ്സ്‌ എം വിടുന്നതെന്നം പാര്‍ട്ടിയില്‍ തുടരുന്ന പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
    ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *