May 5, 2024

കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം അപേക്ഷ ക്ഷണിച്ചു.

0
     സാമൂഹ്യനീതി വകുപ്പിനു കീഴിലെ മെയിന്റനന്‍സ് ട്രിബ്യൂണല്‍ ഓഫീസില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരമാണ് നിയമനം. പ്രായ പരിധി 60 വയസ്സിനു മുകളില്‍. യോഗ്യത: മുതിര്‍ന്ന പൗരന്‍മാരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ അതിനോടു ബന്ധപ്പെട്ട ഒരു സംഘടനയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉണ്ടാവണം. ബന്ധപ്പെട്ട മേഖലയില്‍ നിയമ പരിജ്ഞാനവും ഉണ്ടായിരിക്കണം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ കല്‍പ്പറ്റ സാമൂഹ്യനീതി ഓഫീസില്‍ നവംബര്‍ 15നകം ലഭിക്കണം. ഫോണ്‍ 04936 205307.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *