May 21, 2026

അധ്യാപക നിയമനം: കുടിക്കാഴ്ച 31-ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ബോട്ടണി അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 31ന് രാവിലെ 10ന് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
സാങ്കേതിക പരിശീലനം നല്‍കി
ജില്ലയിലെ ഉള്‍നാടന്‍ മത്സ്യകൃഷി വിഭവങ്ങള്‍ വിവരസാങ്കേതിക വിദ്യയും സാറ്റലൈറ്റ് ഇമേജിംഗും ഉപയോഗിച്ച് മാപ്പിംങ്, ജിയോടാഗിങ്ങ് എന്നിവ ചെയ്യുന്നതിനുള്ള സാങ്കേതിക പരിശീലനം തളിപ്പുഴ മത്സ്യവിജ്ഞാന വ്യാപന പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ്ങ് & എന്‍വയോണ്‍മെന്റ് സെന്റര്‍ സാങ്കേതിക വിദഗ്ദ്ധരായ സീനിയര്‍ സയന്റിസ്റ്റ് ഡോ. അനില്‍കുമാര്‍, പ്രൊജക്ട് സയന്റിസ്റ്റ് ഡോ.സന്‍ഫീര്‍.കെ, പ്രോഗ്രാമര്‍ ശരത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യകൃഷി കോര്‍ഡിനേറ്റര്‍മാര്‍, പ്രൊജക്ട് അസിസ്റ്റന്റുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ്ബാബു.സി. സ്വാഗതവും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഷമീം പി.കെ നന്ദിയും പറഞ്ഞു.
വെബ് സൈറ്റ് ടോള്‍ഫ്രീ സ്ഥാപിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വെബ്‌സൈറ്റും ടോള്‍ഫ്രീ കാള്‍ സെന്ററും സ്ഥാപിച്ചു.  വെബ് സൈറ്റ് www.stdd.kerala.gov.in ടോള്‍ഫ്രീ നമ്പര്‍ 18004252312.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *