May 4, 2024

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം : സ്റ്റേജ് മത്സരങ്ങൾ കാട്ടിക്കുളത്ത് തുടങ്ങി.

0
Img 20181031 Wa0180
 കാട്ടിക്കുളത്ത് കലയുടെ കേളികൊട്ട് 
കാട്ടിക്കുളം   :മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ  സ്റ്റേജ് മത്സരങ്ങൾ കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി.  . 8 വേദികളിലായി 2 ദിവസമാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത് . പ്രളയാനന്തരം നവ കേരളം നിർമാണ കാലഘട്ടത്തിൽ കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സന്ദേശമുയർത്തിപിടിച്ചാണ് ഒട്ടും ആർഭാടങ്ങളില്ലാതെ ഇത്തവണ കലോത്സവത്തിന് തിരികൊളുത്തിയത് . തീർത്തും ഔപചാരികമായി മാത്രം നടത്തിയ  ഉദ്‌ഘാടന പരിപാടിയിൽ കാട്ടിക്കുളം സ്കൂൾ പ്രിൻസിപ്പൾ  ഇൻചാർജ് ബിജു ടി.എം സ്വാഗതം പറഞ്ഞു . തിരുനെല്ലി    പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ   ,എ.ഇ.ഒ.  ലളിതാ ഭായ് ,ജില്ലാ പഞ്ചായത്ത് മെമ്പർ    എ.എൻ പ്രഭാകരൻ  ,  പി.ടി.എ. പ്രതിനിധികളായ  സി.കെ ശങ്കരൻ , ടി.സി ജോസഫ് , സിജിത്ത്  എന്നിവർ ചേർന്ന്  തിരികൊളുത്തി.  . ഹെഡ് മാസ്റ്റർ ലൂസി സി.ടി കലോത്സവം വിളംബരം ചെയ്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *