April 29, 2026

എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജിയെ അനുസ്മരിച്ചു

0
IMG-20181031-WA0196
By ന്യൂസ് വയനാട് ബ്യൂറോ
എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടേനാൽ കോൺഗ്രസ് ഭവനിൽ  ഇന്ദിരാഗാന്ധി  രക്തസാക്ഷിത്വ ദിനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.
      മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പടകൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റർ ഇന്ദിരാജി  അനുസ്മരണ പ്രഭാഷണവും സർദാർ വല്ലഭായ് പട്ടേൽ അനുസ്മരണ പ്രഭാഷണവും നടത്തി. ആഷാ മെജോ, കെ. എം. അഹമ്മദ് കുട്ടി മാസ്റ്റർ, മൂടമ്പത്ത് മൊയ്തീൻ, പി. സി. മൊയ്തു, സി. എച്ച്. ഇബ്രാഹിം, സേവ്യർ ചിറ്റുപ്പറമ്പിൽ, ഷറഫു കല്ലായി, അബ്രഹാം തലച്ചിറ, അജ്മൽ വട്ടക്കുളം, കെ. ടി. ശശി, തിമർപ്പൻ മൊയ്തു പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *